ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു

death murder

പശ്ചിമ ഡൽഹി തിലക് നഗറിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ 12 കാരനെ പ്രായപൂർത്തിയാകാത്തവർ തല്ലിക്കൊന്നതിൽ മൂന്നു പേർ അറസ്റ്റിൽ. വഴക്കിനെ തുടർന്നുണ്ടായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വ‍ഴക്കിന് പിന്നാലെ പ്രധാന പ്രതി വീട്ടിലെത്തി 17 വയസ്സുള്ള രണ്ട് ബന്ധുക്കളോടും 13 വയസ്സുള്ള മറ്റൊരാളോടും സംഭവ വിവരം അറിയിച്ചു. തുടർന്ന് മൂവരും ചേർന്ന് ഇരയെ തിരഞ്ഞ് കണ്ടെത്തി നേരിട്ട് ആക്രമിക്കുകയായിരുന്നു.

  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ

പിന്നാലെ കൂട്ടം ചേർന്ന് ആക്രമിക്കുകയും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us