മുഖം കാട്ടിയാൽ മതി, കണ്ണനെ കാണാം: ഗുരുവായൂര്‍ ദര്‍ശനം ‘ഫെയ്‌സ് ആപ് ഉടന്‍ പ്രാബല്യത്തിൽ വിശദാംശങ്ങൾ

കൊച്ചി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഗമ ദര്‍ശനത്തിന് ‘ഫെയ്‌സ് ആപ് ‘ എന്ന ഡിജിറ്റല്‍ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സം വിധാനമാണിത്.

ഇതിനായി വിവിധ ഏജന്‍സികള്‍ ഗുരുവായൂര്‍ ദേവസ്വത്തെ സമീപിച്ചു തുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുന്‍പില്‍ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജന്‍ സികളെ ഉടനെ വിളിക്കുന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ഫേസ് ആപ് എന്നാൽ 

ക്ഷേത്രനടയില്‍ വിവിധയിടങ്ങളില്‍ ഫെയ്‌സ് ആപ് കൗണ്ടറുകള്‍. അവിടെ സ്‌കാനറില്‍ മുഖം കാണിച്ചാല്‍ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കണ്‍ ലഭിക്കും. അതില്‍ ദര്‍ശനസമയം ഉണ്ടാകും.

* ഭക്തര്‍ വരിനില്‍ക്കുന്ന കേന്ദ്രം 12 കംപാര്‍ട്ടുമെന്റുകളായി തിരിക്കും. ആദ്യത്തേത് ഒന്നു മുതല്‍ 200 പേര്‍ക്ക്.
രണ്ടാമത്തേത് 200 മുതല്‍ 400 വരേയും. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്‌മെന്റുകളില്‍ തെളിയും.

അതനുസരിച്ചുമാത്രം പ്രവേശിച്ചാല്‍ മതി. കൂടാതെ, എത്രപേര്‍ ദര്‍ശനം നടത്തി എന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാന്‍ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. പോലീസും ഇതിന് നല്ല പി
ന്തുണയാണ് നല്‍കുന്നത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ദിവസം ദര്‍ശനത്തിനത്തിന് 30,000 പേര്‍

* ക്ഷേത്രത്തില്‍ സാധാരണ ദിവസം ദര്‍ശനത്തിനെത്തുന്നത് 30,000 പേര്‍ എന്നാണ് കണക്ക്. അവധി ദിവസങ്ങളില്‍ 50,000 മുതല്‍ 60,000 വരെ. ചോറൂണ്‍ വഴിപാട് ദിവസവും ശരാശരി 500-നും 700-നുമിടയില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts