വിമാനയാത്രയ്ക്കിടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി

ബെംഗളുരു: ബെംഗളൂരുവില്‍ നിന്ന് അബുദാബി വഴി യുഎസിലേക്കുള്ള യാത്രയ്ക്കിടെ ലഗേജില്‍ നിന്ന് സ്വര്‍ണ, വ്രജാഭരണങ്ങള്‍ മോഷണം പോയതായി യാത്രക്കാരി പൊലീസില്‍ പരാതി നല്‍കി.

യുഎസില്‍ സ്ഥിര താമസമായ ധാര്‍വാഡ് സ്വദേശി ശാന്ത രമേഷ് (62) ആണ് പരാതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 15നാണ് ആകാശ എയര്‍ലൈന്‍സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

അബുദാബിയിലെത്തി ലഗേജ് പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ അബുദാബി വിമാനത്താവളം അധികൃതര്‍ക്കും വിമാന കമ്പനിയുടെ കസ്റ്റമര്‍ കെയറിനും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

ഇതേത്തുടര്‍ന്ന് മൂന്നാഴ്ച മുന്‍പ് ധാര്‍വാഡില്‍ മടങ്ങിയെത്തിയ യാത്രക്കാരി പൊലീസില്‍ പരാതി നല്‍ കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts