അനസ്തീസിയ നല്‍കി വയോധിക ദമ്പതികളെ കൊന്ന ഡോക്ടര്‍ അറസ്റ്റില്‍

ബെംഗളൂരു : ശിവമൊഗ്ഗയില്‍ അനസ്തീസിയ നല്‍കി ബന്ധുക്കളായ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയെന്ന കേസില്‍ ആയുര്‍വേദ ഡോക്ടറെ പൊലി സ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച യാണ് ചന്ദ്രപ്പ (78), ഭാര്യ ജയമ്മ (75) എന്നിവരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. അനന്തരവനായ മല്ലേഷാണ് അറസ്റ്റിലായത്.

സ്വര്‍ണം തട്ടിയെടുക്കാനാണു കൊല നടത്തിയതെന്നു പൊലിസ് കണ്ടെത്തി. പലരില്‍ നിന്നും വന്‍ തുക വായ്പ വാങ്ങി കടത്തിലായ മല്ലേഷ്് കടം വീട്ടാനാണ് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

15 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് മല്ലേഷ് ചന്ദ്രപ്പയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ചന്ദ്രപ്പയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം തട്ടിയെടുക്കാന്‍ ഇരുവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

പരിശോധിക്കാനെന്ന പേരിലാണ് മല്ലേഷ് ദമ്പതികളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് അമിത അളവില്‍ അനസ്തീ സിയ നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts