ആര്‍എസ്എസ് ശതാബ്ദി 3000 ഹിന്ദു സമ്മേളനം സംഘടിപ്പിക്കും

ബെംഗളുരു: ആര്‍എസ്എസ് ശതാബ്ദിയുമായി ബന്ധപ്പെട്ടു ഫെബ്രുവരി 28 വരെ കര്‍ണാടകയിലുടനീളം 3000 ഹിന്ദു സമ്മേള നങ്ങളും സമാജോത്സവങ്ങളും സംഘടിപ്പിക്കും.

കുടുംബ മൂല്യങ്ങളുടെയും സ്വദേശി ജീവിത രീതികളുടെയും പ്രചാരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമാണെന്നു ഹിന്ദു സമാജോത്സവ സമിതി അറിയിച്ചു. ഗോപൂജ, ഘോഷയാത്രകള്‍,
ബൈക്ക് റാലികള്‍, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങിയവയും സംഘടി പ്പിക്കും. വിവിധ മഠാധിപതികളും സാമൂഹിക നേതാക്കളും യോഗങ്ങളെ അഭിസംബോധന ചെയ്യും.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ഒക്ടോബറില്‍ ശതാബ്ദിയുമായി ബന്ധപ്പെട്ടു കലബുറഗിയിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനു മുന്നോടിയായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ സംഘടനകളുടെ പരിപാടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

പൊതുസ്ഥലങ്ങളില്‍ സംഘടനാ പരിപാടികള്‍ നടത്താന്‍ 3 ദിവസം മുന്‍പ് അനുമതി തേടുന്നതു ഇതുവഴി നിര്‍ബന്ധമാക്കിയിരുന്നു.

ഇതു പിന്നീടു ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥ ലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി. ഈ പശ്ചാത്തല ത്തിലാണു ഹിന്ദു സമ്മേളനങ്ങ ളുമായി ആര്‍എസ്എസ് സജീവ മാകുന്നത്.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts