പവിത്ര ഗൗഡയ്ക്ക് ആഴ്ചതോറും വീട്ടിൽ നിന്നുള്ള ഭക്ഷണം നൽകാൻ കോടതി അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ പ്രതിയായ പവിത്ര ഗൗഡയ്ക്ക് ആഴ്ചയിലൊരിക്കൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കോടതി അനുമതി നൽകി. ഇതുസംബന്ധിച്ച ഹർജി പരിഗണിച്ച കോടതി, ആഴ്ചയിലൊരിക്കൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകണമെന്ന് നിർദ്ദേശിച്ചു. ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം ഭക്ഷണം നൽകണമെന്നും അതിൽ പറയുന്നു.

ജയിലില്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇത് ആരോഗ്യം മോശമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികളായ പവിത്ര ഗൗഡ, നാഗരാജു, ലക്ഷ്മണ്‍ എന്നിവര്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി അവരുടെ അപേക്ഷ അംഗീകരിക്കുകയും മൂന്ന് പേര്‍ക്കും ദിവസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, വിചാരണ തടവുകാര്‍ക്ക് ഇത്തരത്തില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുകയാണെങ്കില്‍, ഭാവിയില്‍ എല്ലാ പ്രതികളും ഇത് തന്നെ ആവശ്യപ്പെടുമെന്ന് ജയില്‍ വകുപ്പ് പറഞ്ഞു.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

ഈ കേസിന്റെ വിചാരണ കോടതി നാളത്തേക്ക് മാറ്റിവച്ചു. നടന്മാരായ ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 7 പ്രതികൾ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായി, ബാക്കിയുള്ള 10 പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരായി. അതേസമയം, പിതാവിന്റെ തിഥിയുടെ പേരിൽ ജനുവരി 17 മുതൽ 22 വരെ ഇടക്കാല ജാമ്യം തേടി പ്രതി പ്രദുഷ് അപേക്ഷ നൽകിയിട്ടുണ്ട്, ഇതിന്റെ വാദം നാളെയും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
[masterslider id="10"]

Related posts

Click Here to Follow Us