ബെംഗളൂരു: കർണാടകയിൽ ജനതാദൾ (എസ്)– കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ ശിവകുമാറിനെതിരെ ബിജെപിയും കേന്ദ്ര സർക്കാരും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്.
ആദായ നികുതി വകുപ്പ് ശിവകുമാറിനെതിരെ നാലാമതൊരു സാമ്പത്തിക ക്രമക്കേട് കേസ് കൂടി ഫയൽ ചെയ്തതിനെ തുടർന്നാണ് വിമർശനവുമായി പാർട്ടി രംഗത്തെത്തിയത്.
തന്നെ ബിജെപിയിൽ എത്തിക്കാൻ വലിയ ശ്രമങ്ങളാണു നടന്നതെന്നും ഇതു പരാജയപ്പെട്ടതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും ഡി.കെ ശിവകുമാറും പ്രതികരിച്ചു. ‘ബിജെപിയിലുള്ള തന്റെ ‘സുഹൃത്തുക്കൾ’, കോൺഗ്രസിൽ നിന്നു രാജിവയ്ക്കാൻ ഒട്ടേറെ തവണ ആവശ്യപ്പെട്ടു. ശരിയായ സമയത്ത് ഇവർക്കുള്ള മറുപടി നൽകും.
കേസ് കോടതിയിലായതിനാൽ, പറയാനുള്ളതൊക്കെ നീതിപീഠത്തിനു മുന്നിൽ വെളിപ്പെടുത്തും. തന്നെ മാത്രമല്ല, ബന്ധുക്കളെയും സൂഹൃത്തുക്കളെയും കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്’ ശിവകുമാർ ആരോപിച്ചു. കോടതിയേയും നിയമത്തേയും ബഹുമാനിക്കുന്നു. അതേ സമയം ആരെയും ഭയപ്പെടുന്നില്ല. ഒരുപാടു പേരുകൾ എഴുതിയ ഒട്ടേറെ ഡയറികൾ പക്കലുണ്ട്.സമയം വരുമ്പോൾ അതൊക്കെ വെളിപ്പെടുത്തുമെന്നു സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെയുള്ള പരോക്ഷ ഭീഷണിയായി അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.