ബെംഗളൂരു ‘ബുൾഡോസർ രാജ്’; വിട് നപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ലാറ്റ് ജനുവരി ഒന്നു മുതല്‍ കൈമാറും

flat jcb

ബെംഗളുരു: സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടര്‍ന്നു വീട് നഷ്ടപ്പെട്ടവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴില്‍ ഫ്ലാറ്റ് നല്‍കും.

യെലഹങ്ക ഫക്കീര്‍ കോളനിയിലെ ചേരിയില്‍ താമസിച്ചിരുന്നവര്‍ക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളി യില്‍ നിര്‍മാണം പൂര്‍ത്തിയായ ഫ്‌ലാറ്റുകള്‍ സബ്‌സിഡി നിരക്കില്‍ അനുവദിക്കുക.

11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ലാറ്റുകള്‍ അഞ്ചു ലക്ഷം രൂപ ബെംഗളുരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സം സ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറല്‍ വിഭാഗക്കാര്‍ക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കും.

പട്ടിക വിഭാഗങ്ങള്‍ക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതല്‍ ഫ്‌ലാറ്റുകള്‍ നല്‍കി തുടങ്ങും.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദര്‍ശിച്ചു രേഖകള്‍ പരിശോധിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീര്‍പ്പുണ്ടാകും. ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാനും കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു പുനരധിവാസ പാക്കേജിന് അന്തിമരൂപമായത്. മാലിന്യം തള്ളാന്‍ വിജ്ഞാപനം ചെയ്ത് 5 ഏക്കര്‍ ക്വാറി കുടി യൊഴിപ്പിക്കപ്പെട്ടവര്‍ക്കു തിരിച്ചു നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എഐസിസി ഇടപെട്ടു സര്‍ക്കാര്‍ അയഞ്ഞു

ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലുമായി നടന്ന കുടിയൊ ഴിപ്പിക്കല്‍ വിവാദമായതിനു പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ. സി.വേണുഗോപാല്‍ ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ പുനര ധിവാസ പാക്കേജിന് തയാറായത്.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെയാണു പിണറായി വിജയന്‍ അയല്‍ സംസ്ഥനത്തെ ഒഴിപ്പി ക്കല്‍ ഉന്നയിച്ച് രാഷ്ട്രീയം കളിക്കു ന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ആരോപിച്ചു.

ഭൂമാഫിയ 2 ലക്ഷം രൂപ വരെ വാങ്ങിയാണ് ക്വാറിയില്‍ വീടു നിര്‍മിക്കാന്‍ വഴിയൊരുക്കിയത് ഇതിന്റെ തെളിവുകള്‍ ഉടന്‍ പുത്തുവിടുമെന്നും പറഞ്ഞു. ഇതിനിടെ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ടി.ശ്യാംഭട്ടിന്റെ നേതൃത്വ ത്തില്‍ കോളനി സന്ദര്‍ശിച്ചു തെളിവെടുപ്പു നല്‍കി.

തുടര്‍ന്നു കലക്ടര്‍ക്കും ജിബഎക്കും നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി നല്‍കാനാണു നിര്‍ദേശം. പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ മാക്കുമെന്ന് എസ്എഫ്‌ഐ അയിച്ചു.

എസ്എഫ്‌ഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ച് സഹായങ്ങള്‍ ഉറപ്പു നല്‍കിയിട്ടണ്ട്. കേരള ഘടകവും പിന്തു നല്‍കുമെന്ന് വ്യക്തമാക്കിയത യി ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി അറിയിച്ചു.

  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us