എഐ അധിഷ്ഠിത നിരീക്ഷണം ഉള്‍പ്പെടെ സജ്ജം; പുതുവത്സരാഘോഷത്തിന് പഴുതടച്ച സുരക്ഷ

New-year-2020 TAIL NADU

ബെംഗളുരു: പുതുവത്സരാ ഘോഷത്തിനിടെ അനിഷ്ട സംഭ വങ്ങള്‍ തടയാന്‍ നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ നിരീക്ഷണ സംവിധാനമുള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്.

പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രമായ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്. ഇതിലെ ദൃശ്യ ങ്ങള്‍ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീ സ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

സാധ്യമാകുന്നിടത്തെല്ലാം ക്യാമറകള്‍ പൊലീസ് കമാന്‍ഡ് സെന്ററുമായി ബന്ധിപ്പിക്കും. കൂടുതല്‍ പൊലീസുകാരെയും വിന്യസിക്കും.

  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍
ബാറുകളും റസ്റ്ററന്റുകളും പുലര്‍ച്ചെ 1ന് ശേഷം പ്രവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

വിനോദ പരിപാടികളില്‍ മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ക്ക് വിലക്കുണ്ട്.

തിരക്ക് നിയന്ത്രിക്കാന്‍ ഔറ്റുകള്‍ ബാര്‍കോഡ്, ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ള പ്രവേശന സംവിധാനങ്ങള്‍ ഉപ യോഗിക്കണം.

അമിത ബുക്കിങ് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലെ അഗ്‌നിരക്ഷാ ഉപകരണങ്ങളും അടിയന്തര ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും ജീവനക്കാര്‍ക്ക് പ്രാഥമിക ദുരന്ത പൊതുഗതാഗതം പ്രയോജനപ്പെടുത്തണം’

മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും പൊലീസ് മുന്‍കരുത ലെടുത്തിട്ടുണ്ട്.

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നവര്‍ പരമാവധി ബസുകള്‍, മെട്രോ, ഓട്ടോകള്‍, കാബുകള്‍ തുടങ്ങിയ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ഹെല്‍പ് ഡെസ്‌കുകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആഘോഷം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്കായി രാത്രി ബസ് സര്‍വീസ് നടത്താനും തീരുമാനമായിട്ടുണ്ട്.

  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ

പ്രതികരണ നടപടികളില്‍ പരിശീലനം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഉപഭോക്താവ് ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയാല്‍ സേവനം നല്‍കരുതെന്നും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൊലീ സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മിഷണര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
[masterslider id="10"]

Related posts

Click Here to Follow Us