തന്നേക്കാള്‍ സൗന്ദര്യമുള്ളത് കൊണ്ട് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി യുവതി; സ്വന്തം മകനെ ഉള്‍പ്പെടെ യുവതി കൊന്നത് 4 പേരെ

തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തിന് സമീപത്തെ സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്.

ഈ കൂട്ടിയും സ്വന്തം മകനും ഉള്‍പ്പെടെ നാല് കുട്ടികളെ യുവതി കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹച്ചടങ്ങിനിടെ ആറുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടങ്ങിയ അന്വേഷണമാണ് ദുരൂഹമരണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

പിന്നീട് നടത്തിയ തെരച്ചിലില്‍ ബന്ധുവിന്റെ വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. തന്നെക്കാള്‍ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നുണ്ടായ അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

2023ല്‍ പൂനം തന്റെ സഹോദരന്റെ മകളെയും വകവരുത്തിയെന്നാണ് കണ്ടെത്തല്‍. അതേ വര്‍ഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.

  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

2024 ഓഗസ്റ്റില്‍ തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയെയും പൂനം കൊലപ്പെടുത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us