അധികാരമാറ്റ വിഷയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും: സിദ്ധരാമയ്യ

ബെംഗളൂരു : മുഖ്യമന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നിർദേശം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

വിഷയത്തിൽ പാർട്ടി ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നത്. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും താനും ഡി.കെ. ശിവകുമാറും മറ്റുനേതാക്കളും അംഗീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാത്രി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അധികാരമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം ശിവകുമാറും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കർണാടകത്തിലെ കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ പോയി ദേശീയനേതൃത്വവുമായി ചർച്ചനടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts