ഞാന്‍ എല്ലാവര്‍ക്കും പണം നല്‍കി; ബെംഗളൂരുവില്‍ മകളുടെ മരണശേഷം എഫ്ഐആറിനും പോസ്റ്റ് മോര്‍ട്ട്‌മോട്ടത്തിനും കൈകൂലി നല്‍കേണ്ടിവന്ന് പിതാവ്; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) മുൻ ഉന്നത എക്സിക്യൂട്ടീവ് ശിവകുമാർ കെ, തന്റെ മകളുടെ മരണത്തിനിടെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ നിർബന്ധിതനായി.

ലിങ്ക്ഡ്ഇനിൽ പിതാവായ ശിവകുമാർ ഇട്ട വൈകാരിക പോസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.  ശിവകുമാറിന്റെ മകൾ അക്ഷയ ശിവകുമാർ (34 ) തലച്ചോറിൽ രക്തസ്രാവം കാരണം സെപ്റ്റംബർ 18 നാണ് മരിച്ചത്.

അതിനുശേഷം, ആംബുലൻസ് ക്രമീകരിക്കുന്നതു മുതൽ ഔദ്യോഗിക രേഖകൾ നേടുന്നതുവരെ പലതവണ കൈക്കൂലി നൽകാൻ നിർബന്ധിതനായതായി അദ്ദേഹം പറഞ്ഞു. പൊലീസിനു പുറമേ ആംബുലൻസ് ഡ്രൈവർ, ബിബിഎംപി ജീവനക്കാർ തുടങ്ങിയവരിൽ നിന്നുണ്ടായ ദുരിതങ്ങൾ പോസ്റ്റിലുണ്ട്.

  ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ള എംബിഎ ബിരുദധാരിയായ അക്ഷയ ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള കമ്പനികളിൽ 11 വർഷം ജോലി ചെയ്തിരുന്നു.

കസവനഹള്ളിയിലെ ആശുപത്രിയിൽ നിന്നു മകളുടെ കണ്ണുകൾ ദാനം ചെയ്യാനായി കോറമംഗല സെന്റ്ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ 3,000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്.

പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇൻസ്പെക്ടർ ഉൾപ്പെടെ വളരെ പരുഷമായി പെരുമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് വഴങ്ങിയത്.

ബിബിഎംപി ശ്മശാന ജീവനക്കാരും കൈക്കൂലി ആവശ്യപ്പെട്ടു. 4 ദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു കോൺസ്റ്റബിൾ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടത്. ബിബിഎംപി ഓഫിസിൽ 5 ദിവസം കയറിയിറങ്ങിയിട്ടും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ജാതി സർവേയുമായി ബന്ധപ്പെട്ടു ജീവനക്കാർ തിരിക്കിലാണെന്നാണു മറുപടി ലഭിച്ചത്. തുടർന്നു ബിബിഎംപിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടിയെങ്കിലും കൈക്കൂലി കൊടുത്തതിനെ തുടർന്നാണു മരണ സർട്ടിഫിക്കറ്റും ലഭിച്ചതെന്നു പോസ്റ്റിലുണ്ട്. ഈ പോസ്റ്റ് പിന്നീട് നീക്കി.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ആരോപണങ്ങൾ ശ്രദ്ധിക്കുകയും അടിയന്തര നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാറിനെയും കോൺസ്റ്റബിൾ ഘോരഖിനെയും കൈക്കൂലി കുറ്റം ചുമത്തി സസ്പെൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us