ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ മരിക്കുന്ന ബെംഗളൂരു നഗരത്തില്‍ ശഓചനീയമായ നടപ്പാതകളുടെ നവീകരണത്തിന് നടപടിയില്ല.
ദേശീയ ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2023ല്‍ ബെംഗളൂരു നഗരപരിധിയില്‍ 292 കാല്‍നടയാത്രക്കാര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.
വിവിധ പദ്ധതികളിലായി നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കാന്‍ കോടികള്‍ മുടക്കുമ്പോഴും ഇവയുടെ തുടര്‍പരിപാലനം നടത്താത്താണ് തിരിച്ചടി.
നിര്‍മ്മാണം പൂര്‍ത്തിയായി ദിലസങ്ങള്‍ക്കുളളില്‍ ഇവ തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ചയും പതിവാണ്. അത്തരത്തിലുളള നടപ്പാതകളിലൂടെ കഷ്ടപ്പെട്ടാണ് യാത്രക്കാര്‍ നടന്ന്‌പോകുന്നത്
വീതിയേറിയ നടപ്പാതകളില്‍ കന്നുകാലികള്‍ വിശഅരമിക്കുന്നതും പതിവാണ്. അലക്ഷ്യമായി അഴിച്ചുവിടുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല.
തിരക്കേറിയ നിരത്തുകളില്‍ കന്നുകാലികളെ ഇറക്കിവിടുന്ന ഉടമസ്ഥര്‍ക്കെതിരെ പിഴ ഉള്‍പ്പടെ ഏര്‍പ്പെടുത്തിയിട്ടും കാര്യമായ മാറ്റം വന്നില്ല.
ജീവനക്കാര്‍ കന്നുകാലികളെ പിടികൂടി ഗോശാലകളിലേക്ക് മാറ്റുന്നതും നിലച്ചു. കന്നുകാലികളെ പൊതുനിരത്തില്‍ വിടുന്നതിന് 600 രൂപയാണ് പിഴ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
