തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്ഥാനാർത്ഥി മരിച്ച ജയനഗറിൽ ഇന്ന് തെരഞ്ഞെടുപ്പ്; ജെഡിഎസ് പിൻമാറിയപ്പോൾ ബിജെപിയും കോൺഗ്രസും നേർക്കുനേർ.

ബെംഗളൂരു :ജയനഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ 216 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആകെ വോട്ടർമാർ 3,12,252.

ജനതാദൾ എസ് സ്ഥാനാർഥിയെ പിൻവലിച്ചതോടെ കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിയും ബിജെപിയുടെ ബി.എൻ.പ്രഹ്ലാദും തമ്മിൽ നേർക്കുനേർ പോരാണിവിടെ. കോൺഗ്രസ്- ജനതാദൾ എസ് ധാരണയുടെ ഭാഗമായാണ് ഇരു കക്ഷികളും ചേർന്ന് ബിജെപിയെ നേരിടുന്നത്.

  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!

ജയനഗറിലെ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയകുമാർ പ്രചാരണത്തിനിടെ മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത്. ഒൻപത് സ്വതന്ത്രർ ഉൾപ്പടെ 19 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. ഫലം 13ന്. പ്രജാ റൈത്ത രാജ്യ പക്ഷയുടെ നയീമാ ഖാനാണ് സൗമ്യയ്ക്കു പുറമേ ഇവിടെ മൽസരിക്കുന്ന വനിതാ സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us