ബെംഗളൂരു : കേരള സമാജം ഐഎഎസ് അക്കാദമിയുടെ വിജയദിനാഘോഷം ഇന്നു രാവിലെ 9.30ന് ഇന്ദിരാനഗർ കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. അക്കാദമിയിൽ പരിശീലനം നേടിയ 25 പേരാണ് ഇത്തവണ സിവിൽ സർവീസ് നേടിയത്. പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളസമാജം അക്കാദമിയിലെ എല്ലാ അധ്യാപകരെയും കൈരളീ നികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കുമെന്നു കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു. ഫോൺ: 9845222688.
പി.സി.മോഹൻ എംപി, ബിബിഎംപി മേയർ ആർ.സമ്പത്ത്രാജ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഇതുവരെ 94 പേരാണ് കേരള സമാജം ഐഎഎസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സിവിൽ സർവീസ് യോഗ്യത നേടിയത്. കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് പി.ദിവാകരൻ, മുൻ ഡിജിപി ജിജാ മാധവൻ ഹരിസിങ്, അമരാവതി എംഎൽഎ ടി.ശ്രാവൺകുമാർ, ഹാസൻ ജില്ലാ കലക്ടർ പി.സി.ജാഫർ, ആന്ധ്ര ഐജി എൻ.സഞ്ജയ്, ശങ്കാബത്ര ബാച്ചി, ബെളഗാവി പൊലീസ് കമ്മിഷണർ ചന്ദ്രശേഖർ, ഉത്തർപ്രദേശ് ഐജി ബി.ഡി.പോൾസൻ, തെലങ്കാന എസിപി വൈ.സത്യനാരായണ, തമിഴ്നാട് ആദായ നികുതി ചീഫ് കമ്മിഷണർ എം.തിരുമലകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.