മാലെ മഹാദേശ്വര്‍ കുന്നില്‍ വീണ്ടും കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു : എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ.

സങ്കേതത്തിലെ വ്യാഴാഴ്ച രാത്രികാല പട്രോളിങ്ങിനിടെ ഹനൂർ റേഞ്ചിലെ പച്ചെഡോഡി ഗ്രാമത്തിന് സമീപമാണ് വനം ബീറ്റ് ഓഫീസർമാർ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവയെ മനഃപൂർവം കൊന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ജൂൺ അവസാനവാരത്തിൽ എംഎം ഹിൽസിൽ അഞ്ച് കടുവകളുടെ ജഡം കണ്ടെത്തിയിരുന്നു.

പശുവിന്റെ ജഡത്തിൽ വിഷംപുരട്ടിയാണ് കടുവകളെ കൊന്നതെന്ന് അന്ന് തെളിഞ്ഞിരുന്നു. ഇതേ മേഖലയിലാണ് വീണ്ടും കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അശ്രദ്ധരായ ഉദ്യോഗസ്ഥർക്കും വേട്ടക്കാർക്കുമെതിരേ നടപടിയെടുക്കുന്നതിനുള്ള ശുപാർശകൾ ഉൾപ്പെടെ എട്ടുദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts