ബെംഗലൂരു : രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ നഗരത്തിലും വ്യാപകമായിട്ടുണ്ടെന്നു എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് ..ബെല്‍ഗാവിയില്‍ പിടിയിലായ മൂവര്‍ സംഘങ്ങളുടെ മൊഴി അനുസരിച്ച് നോട്ടുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി സ്ഥിതീകരിച്ചു …വെസ്റ്റ് ബംഗാളില്‍ നിന്നും ബെല്‍ഗാവിയില്‍ താമസമാക്കിയ രണ്ടും പേരും കര്‍ണ്ണാടക സ്വദേശിയായ ഒരാളും ചേര്‍ന്നാണു ഇടപാടുകള്‍ നടത്തിയിരുന്നത് ..ഇവരില്‍ നിന്നും രണ്ടായിരം നോട്ടിന്റെ മൂന്ന് ലക്ഷം രൂപയോളം കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു …എന്നാല്‍ ആറു ലക്ഷത്തോളം കള്ളനോട്ടുകള്‍ ഇവര്‍ ഇത്രയും നാളുകളില്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ..ബെല്‍ഗാവിയില്‍ പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളെന്ന വ്യാജേന ആയിരുന്നു ഇരുവരും എത്തിയത് ..തുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിയായ വ്യക്തിയുമായി ചേര്‍ന്നായിരുന്നു നോട്ടുകള്‍ ചിലവഴിച്ചിരുന്നത് ..അറസ്റ്റിനു ശേഷം മൂവരെയും എന്‍ ഐ എ ആസ്ഥാനമായ മുംബൈയിലേക്ക് കൈമാറി …!
Related posts
-
ജയിൽ റെയിഡ്; ‘മുൻകാല റെക്കോർഡുകൾ തകർത്ത് ഏറ്റവുമധികം അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു’
ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് ശനിയാഴ്ച... -
76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ചു
ബെംഗളൂരു : സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുണ്ടായിരുന്ന ഹൈദരാബാദ് സംസ്ഥാനം കർണാടകത്തിൽ ലയിച്ചതിന്റെ... -
ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ....