ആകാശത്തിൽ ദൃശ്യവിരുന്ന് ഒരുക്കി ദസറ എയർ ഷോ

ബെംഗളൂരു : ദസറ എയർ ഷോ കണാൻ ബന്ധിമണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഒത്തുചേർന്ന ആയിരങ്ങൾക്ക് ആകാശത്ത് ദൃശ്യവിരുന്നിന്റെ കാൻവാസ് ഒരുക്കിയാണ് എയർ ഷോയ്ക്ക് സമാപനമായത്.

വരുംവർഷംവരെ കാണികളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന എയർ ഷോയാണ് സാരംഗ് എയറോബാറ്റിക് എയർ ഡിസ്‌പ്ലേ സംഘം അവതരിപ്പിച്ചത്.

വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമിന്റെ അഞ്ച് ഹെലികോപ്റ്ററുകൾ കൃത്യതയോടെ പ്രകടനം കാഴ്ചവെച്ചു. 2003-ൽ രൂപീകൃതമായ സാരംഗ് ടീം, വ്യോമസേനയുടെ ബ്രാൻഡ് അംബാസഡർമാരാണ്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ഇന്ത്യയിലും പുറത്തുമായി 386-ലധികം വേദികളിലായി 1,200-ലധികം പ്രദർശനങ്ങൾ സംഘം നടത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ 2024-ൽ എയർ ഷോ നടത്തിയിരുന്നില്ല. എന്നാൽ, ഈ വർഷം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ഷോയ്ക്ക് അനുമതിക്കായി അഭ്യർഥിച്ചു.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

പ്രതിരോധമന്ത്രാലയം ഈ അഭ്യർഥന പരിഗണിക്കുകയും ഔദ്യോഗികമായി അനുമതി നൽകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts