സംസ്ഥാന സർക്കാർ സെസ്സ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു; സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകൾക്കും നിരക്ക് ഉയരും

ബെംഗളൂരു : സിനിമ, സാംസ്‌കാരികപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണംകണ്ടെത്താൻ സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകൾക്കും മേൽ രണ്ടു ശതമാനം സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം.

പുതിയ സെസ്സ് നിലവിൽവരുന്നതോടെ സിനിമ ടിക്കറ്റുകൾക്ക് വിലകൂടും. വിനോദ ചാനലുകളുടെ വരിസംഖ്യയിലും വർധനയുണ്ടാകും. ഇതുസംബന്ധിച്ച കരടുവിജ്ഞാനപനം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചു.

മൾട്ടിപ്ലക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റിന് പുതിയ സെസ്സ് ബാധകമായിരിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിനോദചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ടുശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാനപത്തിൽ പറയുന്നത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

സിനിമ,സാംസ്ക്‌കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം പുതിയനിയമംകൊണ്ടുവന്നിരുന്നു. ഇതിലാണ് ക്ഷേമനിധിരൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്.

സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകളുടെ വരിസംഖ്യയിലും സെസ്സ് ഏർപ്പെടുത്തി ക്ഷേമനിധിയുണ്ടാക്കണമെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.

ഒരു ശതമാനം മുതൽ രണ്ടുശതമാനംവരെ സെസ്സ് ഈടാക്കാമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് രണ്ടുശതമാനമായി ഇപ്പോൾ നിർണയിക്കുകയും ചട്ടം രൂപവത്കരിക്കുകയുമായിരുന്നു.

നിലവിൽ സിനിമ-സാംസ്‌കാരിക മേഖലയിൽ 70,000 പേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രത്യേക രജിസ്ട്രേഷൻമുഖേനയാകും ക്ഷേമനിധിയിൽ ആളുകളെ ചേർക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts