വീട്ടുജോലിക്കാർക്ക് നിശ്ചിത വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: കര്‍ണാടകയില്‍ ഗാർഹിക തൊഴിലാളികളെ സാമൂഹിക സുരക്ഷയുടെയും ക്ഷേമ പദ്ധതികളുടെയും പരിധിയിൽ കൊണ്ടുവരുന്നതിനുള്ള ഒരു സുപ്രധാന നിയമം കർണാടക സർക്കാർ തയ്യാറാക്കുന്നു.

ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ് (സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ) ബിൽ എന്നപേരിലാണ് കരട് തയ്യാറാക്കിയത്.

വീട്ടുജോലിക്കാരെ ഉൾപ്പെടുത്തിയുള്ള ക്ഷേമബോർഡിന് ബിൽ വ്യവസ്ഥചെയ്യുന്നു. ജോലിക്കാരുടെ വേതനത്തിന്റെ അഞ്ചുശതമാനം തൊഴിൽദാതാക്കൾ ബോർഡിൽ അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ജോലിക്കാരും സർക്കാരും അവരവരുടെ വിഹിതം അടയ്ക്കും.

വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിരവധിയാളുകള്‍ പീഡനം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണത്തിനൊരുങ്ങുന്നതെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു.

തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ജോലി ചെയ്‌യുന്നവരുടെ എണ്ണം, അവര്‍ക്ക് വൈദ്യസഹായങ്ങളോ മറ്റോ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക എന്നും മന്ത്രി വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts