സംസ്ഥാന സംഗീത വിദ്വാൻ പുരസ്കാരം പണ്ഡിറ്റ് കെ വെങ്കിടേഷ് കുമാറിന്

ബെംഗളൂരു : ദസറ ഉത്സവ വേളയിൽ നൽകുന്ന ‘സംഗീത വിദ്വാൻ’ അവാർഡ് പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് വെങ്കിടേഷ് കുമാറിന്. സംസ്ഥാന സർക്കാർ ശനിയാഴ്ച അവാർഡ് പ്രഖ്യാപിച്ചു. പണ്ഡിറ്റ് വെങ്കിടേഷ് കുമാർ ഹിന്ദുസ്ഥാനി സംഗീതത്തിൽ രാജ്യമെമ്പാടും പ്രശസ്തി നേടിയിട്ടുണ്ട്.

സെപ്റ്റംബർ 22 ന് മൈസൂർ കൊട്ടാരത്തിന് മുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അവാർഡ് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പിന്നാക്ക വിഭാഗ ക്ഷേമ, കന്നഡ-സാംസ്കാരിക മന്ത്രി ശിവരാജ് തങ്കദ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. കന്നഡ-സാംസ്കാരിക വകുപ്പ് എല്ലാ വർഷവും മൈസൂരു കൊട്ടാരത്തിന് മുന്നിൽ നടഹബ്ബ ദസറ ഉത്സവ വേളയിൽ നൽകുന്ന അഭിമാനകരമായ സംഗീത വിദ്വാൻ അവാർഡിന് പണ്ഡിറ്റ് കെ വെങ്കിടേഷ് കുമാറിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. വൈ.കെ. മുദ്ദുകൃഷ്ണയുടെ സെലക്ഷൻ ഉപദേശക സമിതിയാണ് പണ്ഡിറ്റ് വെങ്കിടേഷ് കുമാറിനെ തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന, രാജ്യത്തും വിദേശത്തും അത്ഭുതകരമായ ആലാപനത്തിന് പേരുകേട്ട പണ്ഡിറ്റ് വെങ്കിടേഷ് കുമാറിന്റെ തിരഞ്ഞെടുപ്പിൽ താൻ വളരെ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts