ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ പൊട്ടിവീണ് അപകടം, ആറ് മരണം

അഹമ്മദാബാദ്: ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ആറ് മരണം.

ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ ആണ് പൊട്ടിവീണത്.

ആറ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹരേഷ് ദുധത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശനിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാളുമാണ്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസും അഗ്‌നിശമന സേനയും സജീവമായി രംഗത്തുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ് എന്നും ഗോധ്ര-പഞ്ച്മഹല്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രവീന്ദ്ര അസാരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts