ബെംഗളൂരു ഒരു സ്വകാര്യ കമ്പനിയിലെ റിസെപ്ഷനിസ്റ്റിനെ ആക്രമിച്ചതിന് തൊടുപുഴ ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള 3 പോലീസുകാര്‍ക്ക് എതിരെ കര്‍ണാടക പോലിസ് കേസ് എടുത്തു.
വിക്ടോറിയ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 22 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ആണ് നടപടി.മേയ് 22 നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതി വിവേക നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് ഈ മാസം ഒന്നാം തീയതി ആയിരുന്നു.
മുപ്പതു ലക്ഷം രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് ഉള്ള കേസില്‍ കമ്പനി ഉടമയായ ബിന്നി തോമസിനെ ചോദ്യം ചെയ്യാന്‍ ആണ് മൂന്നു കേരള പോലിസ് ഉദ്യോഗസ്ഥര്‍ നഗരത്തില്‍ എത്തിയത്.
രാവിലെ പത്തരയോടെ ഓഫീസില്‍ എത്തിയ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ നാരായണന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ് പതിനൊന്നര വരെ ബിന്നി തോമസ്സിനു വേണ്ടി കാത്തിരുന്നു.
ബിന്നി തോമസ് ഓഫീസിലേക്ക് എത്തിയപ്പോള്‍ അദ്ധേഹത്തിന്റെ അടുത്തേക്ക് ഇരച്ചെത്തിയ സംഘം റിസെപ്ഷനിസ്റ്റിനെയും ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ വരുമ്പോള്‍ തങ്ങളുടെ സഹായം അഭ്യര്‍ഥിക്കാമായിരുന്നു എന്ന് വിവേക് നഗര്‍ പോലിസ് അഭിപ്രായപ്പെട്ടു.അന്വേഷണത്തിന് ഒടുവില്‍ കുറ്റം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ കേസ് പിന്‍വലിക്കും എന്നും കര്‍ണാടക പോലിസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷ നിയമം 354A (sexual harassment), 506 (criminal intimidation), 504 (intentional insult with intent to provoke breach of peace) and 34 (acts done by several persons in furtherance of common intention) വകുപ്പുകള്‍ ആണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.