ബിരിയാണിയുടെ വിലകൂടി; പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍

ബിരിയാണിയുടെ വിലകൂടുതലാതിനാല്‍ ഉണ്ടായ വാക്കേറ്റത്തില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍. സംഭവം അരങ്ങേറിയത് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലാണ്.

ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഹോട്ടലുടമ വെടിയേറ്റ് മരിച്ചത്. ബിരിയാണി കഴിച്ചിറങ്ങിയ നാലംഗ സംഘം എത്രയാണ് വില എന്ന് ചോദിക്കുകയും ഒരു ബിരിയാണിയ്ക്ക് 190 രൂപയെന്നു പറഞ്ഞതാണ്‌ അക്രമികളെ ചൊടിപ്പിച്ചത്.

വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹോട്ടല്‍ ഉടമ സഞ്ജയ് മോണ്ടാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

മുഖ്യ പ്രതിയായ മുഹമ്മദ് ഫറോസിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഈ’ നിമിഷം വരെയും ബിരിയാണിയുടെ വിലയിലുള്ള തര്‍ക്കമായിട്ടാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

ഫിറോസ്‌ ആണ് തന്‍റെ സഹോദരനെ കൊന്നതെന്നും.  അവര്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും. ഇനി എങ്ങനെ നമ്മുടെ കച്ചവടം സമാധാനപരമായി കൊണ്ടുപോകുമെന്ന കാര്യത്തില്‍ ഞങ്ങക്കെല്ലാവര്‍ക്കും പേടിയുണ്ടെന്നും മരിച്ച ഹോട്ടല്‍ ഉടമ മോണ്ടാലിന്‍റെ സഹോദരന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us