ജെഡിഎസ് ലിസ്റ്റ് തയ്യാര്‍:കുമാരസ്വാമി.

ജനതാദളി(എസ്) ന്റെ അന്തിമ ലിസ്റ്റ് തയാറായതായും കോൺഗ്രസ് ലിസ്റ്റിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. എന്നാൽ കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണ ഊർജവകുപ്പും പൊതുമരാമത്തു വകുപ്പും വേണമെന്ന് നിർബന്ധം പിടിക്കുന്നതു കാരണമുള്ള കല്ലുകടി ഇനിയും മാറിയിട്ടില്ലെന്ന് സൂചനയുണ്ട്. മറ്റു ദൾ നേതാക്കൾ ഇതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.

എച്ച്.ഡി.ദേവെഗൗഡയുടെ മക്കൾക്കു മാത്രം മുന്തിയ വകുപ്പുകൾ ലഭിക്കുന്നുവെന്ന മുറുമുറുപ്പുണ്ട്. തുടർന്ന് ഏതെങ്കിലും ഒരു വകുപ്പ് മാത്രമായി തിരഞ്ഞെടുക്കാൻ കുമാരസ്വാമി രേവണ്ണയോട് ആവശ്യപ്പെട്ടെങ്കിലും ഇതേവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. സഹകരണ വകുപ്പ് ഏറ്റെടുക്കാൻ ചാമുണ്ഡേശ്വരി എംഎൽഎയും മുതിർന്ന നേതാവുമായ ജി.ടി.ദേവെഗൗഡയും വിസമ്മതിച്ചിട്ടുണ്ട്. ഏഴു തവണ എംഎൽഎയായ ബസവരാജ് ഹൊറട്ടിയെ നിയമനിർമാണ കൗൺസിൽ ചെയർമാനാക്കാനാണ് ദൾ നീക്കമെങ്കിലും മന്ത്രിപദം വേണമെന്ന കാര്യത്തിൽ ഇദ്ദേഹവും ഉറച്ചു നിൽക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts