ഉപമുഖ്യമന്ത്രി പദം വേണമെന്ന് നിര്‍ബന്ധമില്ല;പാര്‍ട്ടി നല്‍കുന്ന ഏതു ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍:ഡി കെ ശിവകുമാര്‍.

ബെംഗളൂരു:പാർട്ടി എടുക്കുന്ന ഏതൊരു തീരുമാനവും അനുസരിക്കുമെന്നും, ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അസംതൃപ്തിയൊന്നും ഇല്ലെന്നും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. താൻ വഹിച്ചിരുന്ന ഊർജ വകുപ്പ് ദളിനു കൈമാറിയതിലും അസന്തുഷ്ടിയില്ല. ഉത്തരവാദിത്തമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ സംഘടനാ പദവിയായാലും മന്ത്രിപദമായാലും സന്തോഷത്തോടെ സ്വീകരിക്കും.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

മുതിർന്ന നേതാവായ എസ്.ആർ.പാട്ടീൽ പിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം തനിക്കറിയില്ല. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിന്റെ രാജിക്കാര്യത്തിൽ ഉചിതമായി തീരുമാനം എടുക്കുമെന്നും ശിവകുമാർ പറഞ്ഞു. അതേ സമയം പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്താനുള്ള കോൺഗ്രസ് നീക്കത്തിനിടെ, മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് എസ്.ആർ.പാട്ടീൽ രാജിവച്ചതെന്നും അഭ്യൂഹമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts