ബെംഗളൂരു: രജനീകാന്തിന്റെ ‘കാല’ സിനിമ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ കർണാടക ഫിലിം ചേംബർ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കാവേരി വിഷയത്തിൽ രജനീകാന്ത് കർണാടകത്തിനെതിരായി നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സംഘടനകൾ വ്യക്തമാക്കിയത്.

ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കന്നഡ സംഘടനകൾ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദിന് കത്ത് നൽകിയിരുന്നു.