മൈസൂരു : കുടക് ജില്ലയിൽ ഓഗസ്റ്റ് മാസം പ്രളയസമാനമഴയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽഭീഷണിയെ തുടർന്ന് ജില്ലയിൽ ഭാരവാഹനങ്ങൾക്ക് ഓഗസ്റ്റ് 15 വരെ ഗതാഗതനിരോധനമാണ്.
ഈ നിയന്ത്രണം നിലവിൽതന്നെ കേരളത്തിലെ ചരക്കുനീക്കത്തെ ബാധിക്കുന്നുണ്ട്. മുന്നറിയിപ്പ് യാഥാർഥ്യമായാൽ ഓണക്കാലത്തടക്കം കേരളത്തിലേക്കുള്ള ചരക്കുനീക്കം പൂർണമായും സ്തംഭിച്ചേക്കും.
ഇതോടെ ജില്ലയിലെ മലയാളികർഷകരും ജാഗ്രതയിലാണ്. മഴയിൽ കൂടുതൽ നാശമുണ്ടായാൽ കുടകിൽനിന്ന് കണ്ണൂർ, വയനാട് ജില്ലകൾ വഴിയുള്ള പച്ചക്കറി അടക്കമുള്ള ചരക്കുനീക്കത്തെയും ബാധിച്ചേക്കും.
ഓഗസ്റ്റിൽ കനത്തമഴയിൽ സ്വത്തുക്കൾക്ക് നാശനഷ്ടം, പ്രാദേശിക വെള്ളപ്പൊക്കം, വിളനാശം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനാൽ ഉദ്യോഗസ്ഥരും ജനങ്ങളും കൂടുതൽ ജാഗ്രതപാലിക്കണമെന്ന് ഡെപ്യൂട്ടി കമ്മിഷണർ വെങ്കട്ട് രാജ നിർദേശിച്ചു. മുന്നറിയിപ്പ് നേരിടാൻ ജില്ലാ ഭരണകൂടം അടിയന്തര തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]