പുഴയിൽ വാഹനം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മകൻ മരിച്ചു; മനംനൊന്ത് അമ്മ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : മകൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് അമ്മ മകന്റെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു.

ചിക്കമഗളൂരു ജില്ലയിലെ കലാസ താലൂക്കിലെ കൊളമഗെ ഗ്രാമത്തിലാണ് സംഭവം. രവികല (48) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർക്ക് പിക്കപ്പ് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഭദ്ര നദിയിലേക്ക് മറിഞ്ഞ് രവികലയുടെ മകൻ ശമന്ത് (23) മരിച്ചു.

കുന്നുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡരികിൽ തന്റെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുണ്ടായ വൈദ്യുത തൂണിൽ ഇടിച്ച് സമീപത്ത് ഒഴുകുന്ന ഭദ്ര നദിയിലേക്ക് വീണാണ് ശമന്ത് മരിച്ചത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ട്രക്കിൽ ഉണ്ടായ തൊഴിലാളികളെ ഒരു കാപ്പിത്തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന ജോലിയായിരുന്നു  ശമന്ത്ന്റേത്. വ്യാഴാഴ്ച വൈകുന്നേരം ജോലിക്ക് കലാസയിലേക്ക് പോയി ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

തുടർച്ചയായ മഴ ഭദ്ര നദിയിൽ നിന്ന് ജീപ്പ് ഉയർത്താനുള്ള പ്രവർത്തനത്തെയും തടസ്സപ്പെടുത്തി. ഭദ്ര നദിക്കരയിലേക്ക് എത്തിയ ശമന്തിന്റെ അമ്മ മകനെ ഓർത്ത് കണ്ണീരോടെ ഇരിക്കുകയായിരുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

എന്നാൽ, മകന്റെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ്, രാത്രിയിൽ വീടിന് പിന്നിലെ തടാകത്തിൽ ചാടി അവർ ആത്മഹത്യ ചെയ്തു. ഇതുസംബന്ധിച്ച് കലാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts