ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം.

ചെങ്ങന്നൂർ: കേരളം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ കൊയ്തെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അന്പരപ്പിച്ച 20,807 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാർഡ്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടിയ എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള ബഹുദൂരം പിന്നിലാകുകയും ചെയ്തു.

മാന്നാർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയാണ് ചെങ്ങന്നൂരിന്‍റെ വിധി നിർണയം തുടങ്ങിയത്. അവിടെ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാർഥിയുടെ കുതിപ്പാണ് ചെങ്ങന്നൂരിൽ കണ്ടത്. ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts