സംസ്ഥാനത്ത് ഇനി പെട്ടെന്നുള്ള മരണങ്ങൾക്ക് പോസ്റ്റ്‌മോർട്ടം പരിശോധന നിർബന്ധം

ബെംഗളൂരു : പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരിക്കുന്നത് ആരോഗ്യവകുപ്പിനെ നിർബന്ധമായും അറിയിക്കേണ്ട രോഗംമാക്കി (നോട്ടിഫിയബിൾ രോഗം) പ്രഖ്യാപിച്ച് കർണാടക.

45 വയസിൽ താഴെയുള്ളവർക്കുണ്ടാകുന്ന ഹൃദയാഘാത മരണങ്ങളാണ് ഇ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അത്തരം കേസുകളിൽ (ഹൃദയാഘാതം) പോസ്റ്റ്‌മോർട്ടം പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ഹാസൻ ജില്ലയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ പരമ്പരയെത്തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളിൽ ഹൃദ്രോഗബാധ വർധിച്ചുവരുന്നതിന് കോവിഡ് രോഗവുമായും കോവിഡ് പ്രതിരോധ കുത്തിവെപ്പുമായും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us