ബെംഗളൂരു : പൂവാല ശല്യം വളരെ കൂടുതലുള്ള ഒരു നഗരമാണ് നമ്മബെംഗളൂരു,ഇവരെ പൂവാലൻമാരെ ടീഷർട്ടും മിലിറ്ററി പാന്റും തൊപ്പിയും ധരിച്ച് കയ്യിൽ ലാത്തിയുമായാണ് വനിതാ പൊലീസ് സംഘം റോന്ത് ചുറ്റുന്നത്. ഉപാർപേട്ട് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓബവ്വ ട്രൂപ്പ് മജസ്റ്റിക് ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ പരാതി ലഭിച്ചാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
കോണ്‍സ്റ്റബിള്‍ മാരും എസ്ഐയും ഉൾപ്പെടെ എട്ട് പേരാണ് ഇപ്പോൾ സംഘത്തിലുള്ളത്. സ്റ്റേഷൻ പരിധിയിൽ എല്ലായിടത്തും ഇവർ പട്രോളിങ് നടത്തുമെന്നു ഡപ്യൂട്ടി കമ്മിഷണർ രവി ചെന്നന്നവർ പറഞ്ഞു. അധികം വൈകാതെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും ഓബവ്വ ട്രൂപ്പ് വ്യാപിപ്പിക്കും. 18–ാം നൂറ്റാണ്ടിൽ ചിത്രദുർഗയിലെ കോട്ട ആക്രമിക്കാനെത്തിയ ഹൈദരലിയുടെ സേനയെ കോട്ടയിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഒലക്ക കൊണ്ടു നേരിട്ട വീരവനിത ഓബവ്വയുടെ സ്മരണാർഥമാണ് ട്രൂപ്പിന് ഈ പേരു നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.