അമേരിക്കയിൽ ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന്‌ സ്വയം ജീവനൊടുക്കി മാണ്ഡ്യ സ്വദേശിയായ ഐടി സംരംഭകൻ

മാണ്ഡ്യ സ്വദേശിയായ ഐടി സംരംഭകൻ അമേരിക്കയിൽ ഭാര്യയെയും ഒരുവയസ്സുള്ള മകനെയും വെടിവെച്ച് കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ചതായി ബന്ധുക്കൾക്ക് പോലീസിൽനിന്ന് വിവരംലഭിച്ചു. അമേരിക്കയിലെ ന്യൂകാസിലിൽ താമസിക്കുന്ന മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കിക്കേരി സ്വദേശിയായ

ഹർഷവർദ്ധൻ കിക്കേരി (57) യാണ് ഭാര്യ ശ്വേതയെയും മൂത്ത മകനെയും വെടിവച്ചുകൊന്നത്. തുടർന്ന് അദ്ദേഹവും സ്വയംവെടിയുതിർത്ത് ജീവനൊടുക്കി.

2017-ൽ അന്തരിച്ച പ്രശസ്ത ഭാഷാ പണ്ഡിതൻ കിക്കേരി നാരായണന്റെ മകനാണ് ഹർഷ. അമ്മ ഗിരിജാ നാരായണൻ, സഹോദരൻ ചേതൻ എന്നിവർ മൈസൂരുവിലെ വിജയനഗറിലാണ് ഇപ്പോൾ താമസിക്കുന്നത്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

ഹർഷവർദ്ധൻ 2017ൽ റോബോട്ടിക്സ് സാങ്കേതികവിദ്യ അധിഷ്ഠിത കമ്പനികളായ ഹോളോ വേൾഡ്, ഹോളോസ്യൂട്ട് എന്നിവ സ്ഥാപിച്ചു. ഭാര്യ ശ്വേത അതിന്റെ ചെയർപേഴ്സണായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് മരണവിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. സംഭവം നടന്നത് യുഎസ് സമയപ്രകാരം വ്യാഴാഴ്ച രാത്രിയാണ്.

അവിടുത്തെ പോലീസ് അന്വേഷണം നടത്തിവരുകയാണ്. ദുരന്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവംനടക്കുമ്പോൾ ഇവരുടെ ഏഴ് വയസ്സുള്ള ഇളയ മകൻ വീടിന് പുറത്തായിരുന്നുവെന്നും അതിനാൽ അവൻ രക്ഷപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts