വിമാനടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ഫീസ് ഒഴിവാക്കുമെന്ന് വ്യോമ മന്ത്രാലയം

ന്യൂഡല്‍ഹി: വിമാന ടിക്കറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അതിന് പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമ മന്ത്രാലയം. അവസാന നിമിഷമെടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാവില്ല. യാത്രയ്ക്ക് നാല് ദിവസം (96 മണിക്കൂര്‍) മുന്‍പെടുക്കുന്ന ടിക്കറ്റുകള്‍ക്കും ഈ സൗകര്യമുണ്ടാകില്ലെന്ന് വ്യോമ മന്ത്രാലയം വ്യക്തമാക്കി.

വിമാനം റദ്ദാക്കിയാലോ, വൈകിയാലോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു. വിമാനം റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റിന്‍റെ പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം. റദ്ദാക്കല്‍ ഫീസായി ടിക്കറ്റിന്‍റെ അടിസ്ഥാന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

വിമാനയാത്രികര്‍ക്കായി പുറത്തിറക്കിയ കരട് രേഖയിലാണ് നിര്‍ദേശം. ഒരു മാസത്തിനകം രേഖയിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമകാര്യ സെക്രട്ടറി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts