മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.

ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

ടി.എ. നാരായണ ഗൗഡ, പ്രവീൺ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക രക്ഷണ വേദികെ പോലുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. നഗരത്തിലെ ചില മാളുകളും ശനിയാഴ്ച അടച്ചിടും.

എന്നാൽ ഹോട്ടൽ, സിനിമാ വ്യവസായങ്ങൾ ധാർമ്മിക പിന്തുണ മാത്രമാണ് നൽകിയത്. വിവിധ ട്രേഡ് യൂണിയനുകൾ ഇതുവരെ ബന്ദ് ആഹ്വാനത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബന്ദ് പ്രാബല്യത്തിൽ ഉണ്ടാകും.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

ശനിയാഴ്ച കർണാടക മുഴുവൻ അടച്ചിടുമെന്ന് കന്നഡ ഒക്കൂട്ട നേതാവ് വാട്ടൽ നാഗരാജ് പറഞ്ഞു. നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ബന്ദ് സമയത്ത് മെട്രോ ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
[masterslider id="10"]

Related posts

Click Here to Follow Us