നഗരവാസികൾക്ക് ഇരുട്ടടിയായി വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു

ബെംഗളൂരു : ഗതാഗതനിരക്ക് വർധന മൂലം പൊറുതിമുട്ടിയ നഗരവാസികൾക്ക് ഇരുട്ടടിയായി വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു.

വെള്ളത്തിന് ലിറ്ററിന് ഒരു പൈസ നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമ നിർമാണ കൗൺസിലിൽ സൂചന നൽകി.

2014-ന് ശേഷം നഗരത്തിൽ വെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നിരക്ക് വർധനവ് അനിവാര്യമാണെന്ന സൂചന നൽകിയത്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്വ്യുഎസ്എസ്ബി) ലിറ്ററിന് എട്ടു പൈസ വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

എന്നാൽ, ഒരു പൈസ വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും നഗരത്തിലെ എംഎൽഎമാരുമായി വിഷയം ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

നിയമ നിർമാണ കൗൺസിലിൽ പ്രതിപക്ഷ അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരു ബെംഗളൂരു വികസന വകുപ്പു മന്ത്രി കൂടിയായ ശിവകുമാർ.

വലിയ അപ്പാർട്ട്‌മെന്റുകൾ നിർമിച്ചിട്ടും ബെംഗളൂരു ജല അതോറിറ്റിയിൽ നിക്ഷേപം അടച്ചിട്ടില്ലാത്ത നിർമാതാക്കൾക്ക് ശിവകുമാർ മുന്നറിയിപ്പ് നൽകി.

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

JUST IN

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us