കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ മോർഫുചെയ്ത ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു; അക്കൗണ്ട് ഉടമയുടെപേരിൽ കേസ്

ബെംഗളൂരു : കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ മോർഫുചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എക്‌സ് അക്കൗണ്ട് ഉടമയുടെപേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു. കൊമൊളിക @ തട്ഡാംഗേൾ എന്ന പേരിലുള്ള അക്കൗണ്ടിന്റെ ഉടമയുടെ പേരിലാണ് കേസെടുത്തത്.

കർണാടക പിസിസി ഭാരവാഹിയായ ജെ. ശരവണൻ നൽകിയ പരാതിയിലാണ് കേസ്. മാർച്ച് മൂന്നിനാണ് സോണിയാഗാന്ധിയുടെ അധിക്ഷേപകരമായ ചിത്രം എക്‌സിൽ പോസ്റ്റുചെയ്തത്. സോണിയക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമെതിരേ അധിക്ഷേപകരമായ പരാമർശമുൾപ്പെടെയായിരുന്നു പോസ്റ്റ്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേസെടുത്തത്. അക്കൗണ്ടിൽനിന്ന് ട്വീറ്റ് ഒഴിവാക്കാൻ നടപടിയെടുത്തെന്നും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമംതുടങ്ങിയെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts