വെഞ്ഞാറമൂട് കൂട്ടകൊലപാതകം; ഫര്‍സാനയെ കൊലപ്പെടുത്തിയത് താൻ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന ഭയത്താൽ

തിരുവനന്തപുരം: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്.

ഫര്‍സാനയെയും ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ചു കൊലപാതകങ്ങളില്‍ അവസാനത്തേത് ഫര്‍സാനയുടേതാണ്.

സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരിയാണ് ഫര്‍സാനയെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

പിജി വിദ്യാര്‍ഥിനിയായ ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുന്ന ഫര്‍സാന ട്യൂഷന് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്.

വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്‍, പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്.

ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു എന്നാണ് വിവരം.

ഇതിലുള്ള പ്രകോപനമാകാം കൊടുംക്രൂരതയിലേക്ക് അഫാനെ പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു.

കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts