കുംഭമേളയിൽ പങ്കെടുത്ത് പ്രയാഗ്‌രാജിൽ നിന്ന് മടങ്ങിയ ആറുപേർ അപകടത്തിൽ മരിച്ചു

ബെംഗളൂരു : കുംഭമേളയിൽ പങ്കെടുത്ത് പ്രയാഗ്‌രാജിൽനിന്ന് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ ആറുപേർ മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബെലഗാവി ഗോകക് സ്വദേശികളായ ബാലചന്ദ്ര ഗൗഡർ, സുനിൽ ശേദശാലെ, ബസവരാജ് കുർണി, ബസവരാജ് ദൊഡ്ഡമണി, ഏരണ്ണ ഷേബിനകട്ടി, വിരുപാക്ഷ ഗുമട്ടി എന്നിവരാണ് മരിച്ചത്.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് ആദ്യം റോഡിനുനടുവിലെ ഡിവൈഡറിലുള്ള മരത്തിലിടിച്ചശേഷം പാതയുടെ എതിർഭാഗത്തേക്ക് ചാടി. തുടർന്ന് എതിർഭാഗത്തുനിന്ന് വന്ന ബസ് ജീപ്പുമായി കൂട്ടിയിടിക്കുകയും ചെയ്തു.

ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ സിഹോറ ടൗണിലെ ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം ജബൽപുർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഘം ഗോകക്കിൽനിന്ന് പ്രയാഗ് രാജിലേക്ക് യാത്ര തിരിച്ചത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts