ഫാദർ ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള “സ്നേഹസ്പർശം ആകാശയാത്ര”യുമായി കൈകോർത്ത് സുവർണ കർണാടക കേരള സമാജം.

ബെംഗളൂരു : നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സുവർണ കർണാടക കേരള സമാജത്തിന്റെ പ്രവർത്തനങ്ങളുടെ മറ്റൊരു നാഴികക്കല്ലായി മാറിയ ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച.

കേരള കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ഫാദർ ചിറമ്മേലിന്റെ “സ്നേഹസ്പർശം ആകാശ യാത്രാ” സംഘത്തിന് സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും രണ്ട് ദിവസം നഗരത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ചക്രകസേരകളിൽ ജീവിതം തള്ളിനീക്കുന്നു 14 പേരുമായാണ് ചിറമ്മേലച്ചൻ നഗരത്തിലെത്തിയത്, അവരുടെ ആഗ്രഹമായ വിമാനയാത്രക്കുള്ള അവസരം നൽകുകയായിരുന്നു. ഒരു വിമാനത്തിൽ നാലു കുട്ടികളെ മാത്രമേ അനുവദിക്കുമായിരുന്നുള്ള, നാലു വിമാനങ്ങളിലായാണ് അവർ ഉദ്യാന നഗരിയിലെത്തിയത്.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ പ്രവർത്തകൾ കുട്ടികളെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് കൊത്തന്നൂരിൽ താമസസ്ഥലം ഏർപ്പാടാക്കിക്കൊടുക്കുകയും, അടുത്ത ദിവസം രണ്ടു ബസുകളിലായി നഗരം ചുറ്റിക്കാണാനുളള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ജെ പി പാർക്കിൽ ഉച്ചഭക്ഷണം ഒരുക്കുകയും വൈകുന്നേരം സിറ്റി റയിൽവേ സ്റ്റേഷനിൽ നിന്ന് ഫാദറിനേയും സംഘത്തേയും യാത്രയാക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനുമായി ചേർന്നു നടത്തുന്ന ഈ പദ്ധതിക്ക് ബെംഗളൂരുവിൽ നിന്ന് എല്ലാ സഹായവും ചെയ്യുന്നത് സുവർണ കർണാടക കേരള സമാജമാണ്, അടുത്ത ഓരോ മൂന്നു മാസത്തിലും ഈ യാത്രകൾ തുടരും.

ഷാജൻ കെ ജോസഫ്, രമേശ്, ചന്ദ്രബോസ്, എബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
[masterslider id="10"]

Related posts

Click Here to Follow Us