മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണി; മൂന്നുദിവസത്തിനിടെ ജീവനൊടുക്കിയത് നാലുപേർ

മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണിയെത്തുടർന്ന് കർണാടകത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നാലുപേർ ജീവനൊടുക്കി.

നഞ്ചൻകോട് താലൂക്കിലെ മാൽക്കുൻഡി വില്ലേജിലെ കൃഷ്ണമൂർത്തി (32), അമ്പ വില്ലേജിലെ ജയശീല (53), ദാവണഗെരെ ജില്ലയിലെ ഹൊന്നാലിയിലെ ഗവ. സ്കൂൾ അധ്യാപികയായ പുഷ്പലത (46), മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ ലോഹിത് കുമാർ എന്ന നവീൻ (35) എന്നിവരാണ് ആത്മഹത്യചെയ്തത്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

കൃഷ്ണമൂർത്തി അഞ്ച് മൈക്രോ ഫിനാൻസ് കമ്പനികളിൽനിന്ന് വായ്പകളെടുത്തിരുന്നു.

ബൈക്ക് വിറ്റ് കടം വീട്ടിയെങ്കിലും പലിശയിനത്തിൽ കൂടുതൽ തുക കിട്ടാനുണ്ടെന്നുപറഞ്ഞ് കമ്പനി ഏജന്റുമാർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

പലിശ ഉടൻ അടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കൃഷ്ണമൂർത്തിയുടെ ഭാര്യ പറഞ്ഞു.

സംഭവത്തിൽ അഞ്ച് മൈക്രോ ഫിനാൻസ് കമ്പനിക്കാർക്കെതിരേ കേസെടുത്തതായി നഞ്ചൻകോട് ഡിവൈ.എസ്.പി. രഘു പറഞ്ഞു.

മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണിയെയും മാനസികപീഡനത്തെയും തുടർന്ന് കുടക്, ചാമരാജ്‌നഗർ, മാണ്ഡ്യ തുടങ്ങിയ ജില്ലകളിൽ കുടുംബങ്ങൾ കൂട്ടത്തോടെ വീടൊഴിഞ്ഞുപോകുകയാണ്. ഇതിനുപുറമെയാണ് ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ആത്മഹ്യതകളും പെരുകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts