വളർത്തു നായ മരിച്ച വിഷമം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി രോഗം ബാധിച്ച്‌ മരിക്കുന്നത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഒമ്പത് വയസായിരുന്നു. വീടിന് പിറകിലെ പറമ്പില്‍ രാജശേഖരൻ തന്നെയാണ് ബൗണ്‍സിയെ മറവുചെയ്തത്.

ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts