നഗരത്തിലെ പെട്ടിക്കടകൾ പോലും ഓൺലൈൻ പേയ്മെന്റിലേക്ക് തിരിഞ്ഞു; ബിഎംടിസി മാത്രം അടുക്കുന്നില്ല

ബെംഗളൂരു‌: ടിക്കറ്റെടുക്കാൻ യുപിഐ പേയ്മെന്റ് അനുവദിക്കുമെന്ന ബിഎംടിസി പ്രഖ്യാപനം നടപ്പിലാകുന്നില്ലെന്ന് പരാതി.

മിക്ക കണ്ടക്ടർമാരും ഇതിനു മടിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.

ഇതിൽ 3000 ബസുകളിൽ യുപിഐ പേയ്മെന്റ് നടപ്പിലാക്കിയെന്നാണ് ബിഎംടിസി പ്രഖ്യാപിച്ചത്.എന്നാൽ തിരക്കേറിയ സമയങ്ങളിൽ കൃത്യമായ പേയ്മെന്റ് നടത്തിയോയെന്നു പരിശോധിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഇതിനെ എതിർക്കുന്നത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

അതിനാൽ ഓർഡിനറി ബസുകളിൽ ഇതു നടപ്പിലാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിഎ പേയ്മെന്റ് വ്യാപകമാക്കിയാൽ ഭൂരിഭാഗം യാത്രക്കാരും ഇതിലേക്കു മാറുമെന്നും ചില്ലറ പ്രശ്നം പരിഹരിക്കാമെന്നും മറുവാദവും ഉയരുന്നു.

തർക്കം പരിഹരിക്കാൻ നടപടിയെടുക്കണം:ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കം പതിവായതോടെയാണ് യുപിഐ പേയ്മെന്റ് അനുവദിക്കാൻ ബിഎംടിസി തീരുമാനിച്ചത്.

എന്നാൽ ഇതു നടപ്പിലാക്കാത്തതോടെ പ്രശ്നം രൂക്ഷമായി. ചില്ലറ നൽകാത്ത യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് ഉൾപ്പെടെ പതിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts