അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്മിക മന്ദാന

പുഷ്പ 2 റിലീസ് ദിനത്തിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടൻ അല്ലു അർജുൻ അറസ്റ്റിലായതിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന.

ഇപ്പോൾ കാണുന്ന കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും. അത്യന്തം ദുഃഖകരവും നിർഭാഗ്യകരവുമാണ് നടന്ന സംഭവങ്ങളെന്നും എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണെന്നും രശ്മിക ട്വിറ്ററിൽ കുറിച്ചു.

ഞാൻ ഇപ്പോൾ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.. നടന്നത് നിർഭാഗ്യകരവും അത്യന്തം ദുഃഖകരവുമായ സംഭവമാണ്.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ് എന്നാണ് രശ്മികയുടെ ട്വീറ്റ്

അതേസമയം ഹൈദരാബാദിൽ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്.

അല്ലു അർജുൻ ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹൈദരാബാദിലെ പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും, അവരുടെ പ്രായപൂർത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കീഴ്‌ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടന് ഈ വിധി വലിയ ആശ്വാസമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts