ശബരിമലയിൽ തീർഥാടക പ്രവാഹം; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

പത്തനംതിട്ട: മണ്ഡലകാലം പകുതി പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി.

ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ. ഇതിൽ 17,425 പേർ സ്പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

ഇന്നലെയും തീർഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി. 9960 പേരാണ് സ്പോട് ബുക്കിങിലൂടെ എത്തിയത്. പുലർച്ചെ 3 മുതൽ 9 വരെയുള്ള സമയത്തിനിടെ 35,979 പേരും മല ചവിട്ടി.

എരുമേലി വഴി കാനന പാത താണ്ടി കാൽ നടയായി എത്തുന്ന ഭക്തരുടെ എണ്ണം വർധിക്കുന്നുണ്ട്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 18,951 പേരാണ് ഇതുവരെ എത്തിയത്. അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18,317 തീർഥാടകരും സന്നിധാനത്തെത്തി.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts