ബെംഗളൂരു : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി ലഭിക്കാൻ 50 ശതമാനം വിദ്യാർഥികൾ ആ സ്ഥാപനം നടത്തുന്ന ന്യൂനപക്ഷവിഭാഗത്തിൽ നിന്നാകണമെന്ന വ്യവസ്ഥയൊഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തരുമാനം.
ചെറുതാകയാൽ അവരുടെ സ്ഥാപനങ്ങളിൽ ആ മതത്തിലെ 50 ശതമാനം വിദ്യാർഥികൾവേണമെന്ന നിബന്ധന പാലിക്കാൻ പ്രയാസമാണെന്നും അതിനാലാണ് ഇളവനുവദിക്കുന്നതെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ മൂന്നിൽ രണ്ടുഭാഗം അതത് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നാവണമെന്ന വ്യവസ്ഥ നടപ്പാക്കാനും തീരുമാനിച്ചു.
കർണാടക എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് (ടേംസ് ആൻഡ് കണ്ടീഷൻസ് ഫോർ ഗ്രാന്റിങ് റെകഗ്‌നിഷൻ ടു മൈനോറിറ്റി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്-കോളേജ് എജുക്കേഷൻ) നിയമഭേദഗതി ചെയ്ത് തീരുമാനം നടപ്പാക്കും.
ഭേദഗതിചെയ്ത നിയമത്തിന്റെ കരട് ഗസറ്റിൽ വിജ്ഞാപനംചെയ്യാനും തീരുമാനിച്ചു. ഇതിനോടുള്ള എതിർപ്പുകളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ടാകും വിജ്ഞാപനം.
എതിർപ്പുലഭിച്ചില്ലെങ്കിൽ കരടുനിയമം നടപ്പാക്കും. ന്യൂനപക്ഷവിഭാഗങ്ങൾ നടത്തുന്ന പ്രൈമറി-സെക്കൻഡറി വിദ്യാലയങ്ങളുടെ നിബന്ധനയിൽ ഈ ഇളവ് നേരത്തേ നടപ്പാക്കിയിരുന്നു.
ഇത് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.