ബെംഗളൂരു: കോണ്‍ക്രീറ്റ് മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ നഗരത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രതിദിനം 1000 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയുന്ന പ്ലാന്‍ുകളാണ് സ്ഥാപിക്കുക.
പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും തടാകതീരങ്ങളിലും മഴവെളളക്കനാലുകളിലും തളളുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്ലാന്‍ുകള്‍ സ്ഥാപിക്കുന്നത്.
ചിക്കജാലയില്‍ സ്വകാര്യ മേഖലയില്‍ 2 കോണ്‍ക്രീറ്റ് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്‌ക്കരണ ശേഷിയുടെ പകുതി മാലിന്യം മാത്രമാണ് ലഭിക്കുന്നത്.
മാലിന്യം ലോറി മാര്‍ഗം ഇവിടെ എത്തിക്കാന്‍ വരുന്ന ചിലവോര്‍ത്താണ് പലരും വഴിയില്‍ തളളുന്നത്.
കൊട്ടിട അവശിഷ്ടം പൊതുഇടങ്ങളില്‍ തളളുന്നവര്‍ക്കെതിരെ ബിബിഎംപി പിഴ ചുമത്തുന്നുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.