റോഡരികിലെ ഓവുചാലിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : ഹാവേരിയിൽ പഴയ ബാലറ്റ് പെട്ടികൾ റോഡരികിലെ ഓവുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു.

ഹാവേരി സ്വദേശികളായ സന്തോഷ്, ഗണേഷ്, മുത്തപ്പ, കൃഷ്ണ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹാവേരിയിലെ എ.പി.എം.സി. ഗോഡൗണിൽനിന്ന് ബാലറ്റ് പെട്ടികൾ മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ഹാവേരി ജില്ലയിലെ ഷിഗാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ് റോഡരികിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയത്.

ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളായിരുന്നു. പഴയതായതിനാൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കിയിരുന്നു.

തഹസിൽദാരുടെ ഓഫീസിൽനിന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

27 പെട്ടികളാണ് ഇവർ മോഷ്ടിച്ചതെന്നും ആക്രിക്കടയിൽ വിൽക്കാനായാണ് മോഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു

വിൽക്കാൻ കഴിയാതെവന്ന പെട്ടികളാണ് റോഡരികിൽ ഉപേക്ഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
[masterslider id="10"]

Related posts

Click Here to Follow Us