റോത്തക്: ഡല്‍ഹിയില്‍ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക്.
ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റില്‍ തീ പടരാൻ കാരണമായത്.
ദീപാവലി സീസണായതിനാല്‍ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നത്.
ദില്ലിയില്‍ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്.
സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ കടന്ന് പോവേണ്ടിയിരുന്നത്.
വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയില്‍വേ പോലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.
നാലില്‍ അധികം യാത്രക്കാർക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാനായത് മൂലമാണ് വലിയ രീതിയില്‍ അപകടം ഒഴിവാക്കാനായത്.
പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളില്‍ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവ സ്ഥലം ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വാഡ് അടക്കം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
സള്‍ഫർ, പൊട്ടാസ്യം സാന്നിധ്യമാണ് അഗ്നിബാധയുണ്ടായ സ്ഥലത്ത് കണ്ടെത്തിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അടുത്തകാലത്തായി ട്രെയിനുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടുന്നതിനാല്‍ ദീപാവലി സീസണ്‍ മുതലെടുത്ത് ആരെങ്കിലും ചെയ്തതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതുകൊണ്ട് പടക്കം പൊട്ടാൻ കാരണമായ സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടക്കുന്നതായാണ് റെയില്‍വേ പോലീസ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ദില്ലി – ലഖ്നൌ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരുമുള്ള മരത്തടി കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.