രേണുക സ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷയിൽ 28-ന് വാദംകേൾക്കും

ബെംഗളൂരു : രേണുക സ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നടൻ ദർശൻ തൂഗുദീപ നൽകിയ ജാമ്യാപേക്ഷയിൽ 28-ന് കർണാടക ഹൈക്കോടതി വാദംകേൾക്കും.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ജയിൽജീവിതം നടുവേദനയ്ക്ക് കാരണമായെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും പ്രതിയുടെ അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

വിശദമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് ഹർജി പരിഗണിക്കുന്നത്.

വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി. പരിഗണന ലഭിച്ചെന്ന പരാതിയെത്തുടർന്ന് ദർശനെ ബല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us